Customer Helpline
08592888800

ഖുര്‍ആന്‍ പഠിക്കാം; ഈസിയായി 


Translation: Nujum Abdul Wahid Odayam


ഖുര്‍ആന്‍ പഠനവും അതിന്റെ ആശയം ഗ്രഹിക്കലും മലയാളിമുസ്‌ലിം സമൂഹത്തിനു പുതിയ അനുഭവമല്ല. ഖുര്‍ആന്‍ പഠനസഹായികളും വിവരണങ്ങളും മലയാളഭാഷയില്‍ വേണ്ടത്രയുണ്ട്. ഖുര്‍ആന്റെ ആശയങ്ങള്‍ മുസ്‌ലിം ജനസാമാന്യത്തില്‍ എത്തിക്കുന്നതില്‍ അവ ഒരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതൊക്കെയുണ്ടായിട്ടും ഖുര്‍ആന്‍ ഓതുമ്പോഴും ശ്രവിക്കുമ്പോഴും അതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയുന്ന വിതാനത്തിലേക്ക് ഒരു ശരാശരി മുസ്‌ലിം ഉയര്‍ന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിത്യവും പാരായണം ചെയ്തു കൊണ്ടിരിക്കുന്ന ഖുര്‍ആന്‍ ഇപ്പോഴും ഗ്രഹിക്കാന്‍ കഴിയുന്നവര്‍ പണ്ഡിതന്‍മാരിലും അറബി അറിയുന്നവരിലും മാത്രമായി ഒതുങ്ങുന്നു. 

ലോകര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനമാണ് ഖുര്‍ആന്‍ (2: 185) എന്നാണ് ഖുര്‍ആന്റെ തന്നെ പ്രഖ്യാപനം. ജനങ്ങള്‍ക്ക് മനസ്സിലാകാത്തതോ സാധാരണക്കാരന് ദുര്‍ഗ്രാഹ്യമോ അല്ല ഖുര്‍ആന്‍. ജനങ്ങള്‍ക്ക് വേണ്ടി അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥം അവര്‍ക്കു തന്നെ മനസ്സിലാകാത്തതായിരിക്കുകയോ? ഒരിക്കലുമില്ല. ഖുര്‍ആന്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകാനാകാത്ത വേദഗ്രന്ഥമാണെന്നും പണ്ഡിതന്‍മാരുടെ സഹായത്തോടെ മാത്രമേ അതു മനസ്സിലാക്കാനാകൂ എന്നുമുള്ള ഒരു പൊതുധാരണ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ ഖുര്‍ആന്‍ വളരെ എളുപ്പമാണെന്ന് (എളുപ്പത്തില്‍ ഗ്രഹിക്കാവുന്നത്) അല്ലാഹു ആവര്‍ത്തിച്ചാവര്‍ത്തിച്ചു സാക്ഷ്യപ്പെടുത്തുന്നുണ്ട്. 'ഈ ഖുര്‍ആനെ നാം ഉദ്‌ബോധനത്തിനുള്ള ലളിതമായ മാര്‍ഗമാക്കിയിരിക്കുന്നു'. (ഖുര്‍ആന്‍ ഗ്രഹിക്കല്‍ എളുപ്പമാക്കിയിരിക്കുന്നു). 54: 17, 54: 22, 54: 32, 54: 40
ഖുര്‍ആന്‍ പഠനത്തിന് ആദ്യമായി ചെയ്യേണ്ടത് ഖുര്‍ആന്‍ ഗ്രഹിക്കല്‍ പ്രയാസരഹിതമാണെന്ന് സ്വയം ബോധ്യമുണ്ടാവുകയാണ്. ഖുര്‍ആന്‍ പഠനം സങ്കീര്‍ണ്ണമാണെന്ന് നേരത്തെതന്നെ മനസ്സില്‍ രൂഢമൂലമായ ധാരണയെ തകര്‍ത്തെറിഞ്ഞ് ഖുര്‍ആന്‍ പഠനം എളുപ്പമാണെന്നും സുഗ്രാഹ്യമാണെന്നും മനസ്സില്‍ സ്ഥാപിക്കുകയാണ് വേണ്ടത്. ഖുര്‍ആന്‍ ഗ്രഹിക്കല്‍ കാലങ്ങളായി പ്രയാസകരമായി തുടരുന്നതില്‍ ഈ മാനസികാവസ്ഥക്കും വലിയ പങ്കുണ്ടെന്ന് നാം തിരിച്ചറിയണം. 
ഖുര്‍ആന്‍ പഠനത്തിന് സാധാരണക്കാരന്‍ പൊതുവായി സ്വീകരിച്ചു പോരുന്ന പഠനരീതിയാണ്, ഖുര്‍ആന്‍ ഗ്രഹിക്കല്‍ അപ്രാപ്യമായി തുടരാന്‍ മറ്റൊരു കാരണം. ഖുര്‍ആന്‍ തഫ്‌സീറുകള്‍ നോക്കി ആയതിന്റെ മൊത്തം അര്‍ത്ഥം വായിച്ചു പോകുന്ന പഠിതാവ് ആയതിന്റെ പൂര്‍ണ്ണാര്‍ത്ഥം മനസ്സിലാക്കുമെങ്കിലും വാക്കുകള്‍ തിരിച്ച് അവന്‍ ഖുര്‍ആന്‍ പഠിക്കുന്നില്ല. അറബി പദങ്ങളുടെ വ്യത്യസ്ത രൂപങ്ങളോ അതിന്റെ പദഘടനയോ അവന്റെ പഠനവിഷയമാകുന്നില്ല. അറബി ഭാഷയിലേക്കു അല്‍പം പോലും ഇറങ്ങിച്ചെല്ലാതെയും വ്യാകരണത്തിന്റെ ബാലപാഠങ്ങള്‍ പോലും മനസ്സിലാക്കാതെയും സൂക്തങ്ങളുടെ മൊത്തം അര്‍ത്ഥം പഠിക്കാന്‍ മെനക്കെടുന്ന പഠിതാവ് ഏറെ താമസിയാതെ അവയുടെ അര്‍ത്ഥം മറന്നു പോകുന്നു. ഒരിക്കല്‍ പഠിച്ച വാക്കുകളോ അതിന്റെ വ്യത്യസ്ത രൂപങ്ങളോ പിന്നീട് ആവര്‍ത്തിച്ചു വന്നാലും അര്‍ത്ഥമറിയാതെ വീണ്ടും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെ അവന് അവലംബിക്കേണ്ടി വരുന്നു. ഇംഗ്ലീഷ് പോലുള്ള അന്യഭാഷകള്‍ മനസ്സിലാക്കാനും അനായാസം കൈകാര്യം ചെയ്യാനും കഴിവ് ആര്‍ജ്ജിച്ചെടുത്ത പലരും കാലങ്ങളായി ഖുര്‍ആന്‍ പഠനത്തില്‍ മുഴുകിയിട്ടും ഖുര്‍ആന്റെ അര്‍ത്ഥം സ്വയം ഗ്രഹിക്കാന്‍ കഴിയുന്ന വിതാനത്തിലേക്കു ഉയര്‍ന്നിട്ടില്ല എന്നതാണ് ഇതിന്റെ പരിണിതഫലം. 
നമ്മുടെ പൊതു വിദ്യാഭ്യാസ ക്രമവും ബോധനോപാധികളും ആധുനിക സാങ്കേതിക വിദ്യയുടെ പുരോഗതിക്കനുസൃതമായി കാലോചിതമായ മാറ്റങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എന്നാല്‍ ഖുര്‍ആന്‍ പഠന രീതി, നാം തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണ്. ഖുര്‍ആന്‍ പഠനം ദുഷ്‌ക്കരമായി തുടരുന്നതിന്റെ മറ്റൊരു കാരണമാണിത്. ഈ ഒരു പരിമിതികളെ മറികടക്കാനുള്ള എളിയ സംരംഭമാണ് ഖുര്‍ആന്‍ ഈസി, അഥവാ ഖുര്‍ആന്‍ പഠനത്തിനൊരെളുപ്പവഴി. ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ കഴിയുന്ന ഏതൊരു സാധാരണക്കാരനും അതിന്റെ ആശയം കൂടി മനസ്സിലാക്കാന്‍ പ്രാപ്തനാക്കുക എന്നതാണ് ഈ കോഴ്‌സിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

എന്താണ് ഖുര്‍ആന്‍ ഈസ് ഈസി?
സാധാരണ ഖുര്‍ആന്‍ വ്യാഖ്യാനം പോലെ ഖുര്‍ആനിക സൂക്തങ്ങളുടെ അര്‍ത്ഥവും ആശയവും വിവരിക്കുന്ന ഒരു ഖുര്‍ആന്‍ തഫ്‌സീറല്ല ഖുര്‍ആന്‍ ഈസ് ഈസി. ഖുര്‍ആനിക പദങ്ങളില്‍ ഊന്നി ഭാഷയില്‍ കേന്ദ്രീകരിച്ച് ആധുനിക വിവര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ശാസ്ത്രീയമായി തയ്യാറാക്കിയിട്ടുള്ള ലളിതവും ഫലപ്രദവും കാലദൈര്‍ഘ്യം കുറഞ്ഞതുമായ ഒരു ഖുര്‍ആന്‍ പഠന രീതിയാണിത്. ഖുര്‍ആന്‍ പഠനത്തിനുള്ള ഒരു നൂതന സംവിധാനം.
 
മനുഷ്യമനസ്സിന്റെ ഗ്രാഹ്യശേഷിയും ഖുര്‍ആനിക പദങ്ങളുടെ ആവര്‍ത്തനക്രമവും അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഈ പാഠ്യപദ്ധതി. തലച്ചോറിന്റെ പ്രവര്‍ത്തന രീതി, Multiple intelligence theory, Positive Thinking, Creative life, Time resource Management, Nuero Linguistic Programming, ഉപഭാഷാ പഠനം, പദപഠന ശേഷി തുടങ്ങിയ വിഷയങ്ങളില്‍ Stephen Covey, Dr. Howard Gardner, Tony Buzan തുടങ്ങിയ ആധുനിക ബുദ്ധി ജീവികളും മാനേജ്‌മെന്റ് ട്രൈനേഴ്‌സും രചിച്ചിട്ടുള്ള വിവിധ ഗ്രന്ഥങ്ങള്‍ പഠ്യപദ്ധതി ക്രമീകരിക്കുന്നതില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 
Understand Quran Academy, Hyderabad ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതും മലയാളം അടക്കം ലോകത്തിലെ 25 ഓളം ഭാഷകളിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളതുമായ ഡോ. അബ്ദുല്‍ അസീസ് അബ്ദുര്‍ റഹീമിന്റെ Understand Quran; The Easy Way എന്ന ഖുര്‍ആന്‍ പഠന പദ്ധതിയുടെ പരിഷ്‌ക്കരിച്ച രൂപമാണ് ഖുര്‍ആന്‍ ഈസ് ഈസി.  

ഈ പാഠ്യപദ്ധതി പ്രയോജനപ്പെടുന്നത് ആര്‍ക്ക് : 
അറബി ഭാഷ ആഴത്തില്‍ പഠിച്ചിട്ടില്ലാത്തവരും എന്നാല്‍ മുസ്ഹഫില്‍ നോക്കി ഖുര്‍ആന്‍ ഓതുകയും അത്യാവശ്യം അറബി അക്ഷരങ്ങള്‍ എഴുതാനും കഴിയുന്ന ഏതൊരു മലയാളിക്കും ഈ കോഴ്‌സ് പഠിക്കാം. സാധാരണ തഫ്‌സീര്‍ പഠനങ്ങളില്‍ നിന്ന് ഭിന്നമായി ഈ കോഴ്‌സില്‍ പഠിതാവ് അറബി ഭാഷ കൂടി പഠിപ്പിക്കപ്പെടുന്നു. ഖുര്‍ആനിലെ അറബി പദങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും ഈ കോഴ്‌സിലൂടെ പഠിപ്പിക്കപ്പെടുന്നു. അവ പഠിക്കുക വഴി ഖുര്‍ആനില്‍ മറ്റിടങ്ങളിലും ഇതു പോലെ ആവര്‍ത്തിച്ചു വന്നിട്ടുള്ള പദങ്ങളുടെ ആശയം മനസ്സിലാക്കാന്‍ പഠിതാവ് പ്രാപ്തനാകുന്നു. 
മള്‍ട്ടി മീഡിയ ഉപയോഗപ്പെടുത്തിയുള്ള പഠനമാണെങ്കിലും കമ്പ്യൂട്ടര്‍ നിരക്ഷരര്‍ക്കും ഉപകാരപ്പെടുന്ന വിധമാണ് കോഴ്‌സ് സജ്ജീകരിച്ചിരിക്കുന്നത്. ഡി. വി. ഡി. ഒഴികെയുള്ള പഠനോപകരണങ്ങള്‍ ഉപയോഗപ്പെടുത്തി അവര്‍ക്കും ഈ കോഴ്‌സ് പഠിക്കാം. 

പഠനകാലയളവ്: 
അര മണിക്കൂര്‍ കൊണ്ട് പഠിക്കാവുന്ന 104 യൂണിറ്റുകളായാണ് ഈ കോഴ്‌സിലെ ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആഴ്ചയില്‍  അരമണിക്കൂര്‍ വീതം ക്ലാസിന് ചിലവഴിക്കുന്ന ഒരാള്‍ക്ക് പരമാവധി രണ്ടു വര്‍ഷം കൊണ്ട് പഠനം പൂര്‍ത്തിയാക്കാം. ഒരു മണിക്കൂര്‍ വീതം നിത്യേന ക്ലാസ്സിന് ചിലവഴിക്കുന്നവര്‍ക്ക് ഒരു വര്‍ഷം കൊണ്ടും രണ്ട് മണിക്കൂര്‍ ചിലവഴിക്കുന്നവര്‍ക്ക് ആറു മാസം കൊണ്ടും പഠനം പൂര്‍ത്തീകരിക്കാം. 

ലക്ഷ്യം: 
സാധാരണക്കാരനെ ഖുര്‍ആന്‍ മനസ്സിലാക്കാന്‍ പ്രാപ്തനാക്കുക.  പണ്ഡിതന്‍മാര്‍ക്കു മാത്രം മനസ്സിലാകുന്ന ഒന്നല്ലെന്നും ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ലളിതവും ഗ്രാഹ്യവുമാണ് ഖുര്‍ആന്‍ എന്നതുമാണ് ഈ കോഴ്‌സിലൂടെ നാം മുന്നോട്ടു വയ്ക്കുന്ന സന്ദേശം. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നതു പോലെ ഹുദന്‍ ലിന്നാസ് ജനങ്ങള്‍ക്കുള്ള മാര്‍ഗദര്‍ശനമായി ഇതു പരമാവധി ജനങ്ങളിലേക്കെത്തിക്കുകയാണ് ഈ കോഴ്‌സിലൂടെ.

പാഠഭാഗം; പഠന രീതി
സൂറതുല്‍ ഫാതിഹയും ഖുര്‍ആനിലെ 37 അധ്യായങ്ങളുമടങ്ങുന്ന പാഠഭാഗം 104 ചെറിയ യൂണിറ്റുകളായി തിരിച്ചിരിക്കുന്നു. ഖുര്‍ആനില്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്ന മൂന്നക്ഷരങ്ങളുള്ള അടിസ്ഥാനക്രിയകളും അവയെ ആധാരമാക്കിയുള്ള അധികാക്ഷരക്രിയകളുമടക്കം 17 ഗ്രൂപുകളിലായി നൂറിലധികം ക്രിയകളും അവയുടെ 21 രൂപഭേദങ്ങളും ഇതൊടൊപ്പം പഠനവിധേയമാക്കുന്നു. പുറമെ ഖുര്‍ആനിലെ ഹുറൂഫുകളും അദവാതുകളും അവ്യയങ്ങളും കോഴ്‌സില്‍ പഠിപ്പിക്കപ്പെടുന്നു. ഇതോടെ പഠിതാവ് ഖുര്‍ആനിലെ 80 ശതമാനം പദങ്ങളും പഠിക്കും. 
പാഠ്യപദ്ധതി ആത്യന്തം മള്‍ട്ടിമീഡിയ ഉപയോഗപ്പെടുത്തിയാണ് തയ്യാറാക്കിയിരിക്കുന്നത്. പവര്‍ പോയിന്റ് പ്രസന്റേഷന്‍, എം.പി.ത്രി, പോക്കറ്റ് ഗൈഡ്, വര്‍ക് ബുക്ക്, എളുപ്പം ശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലത്ത് തൂക്കാവുന്ന കലണ്ടര്‍ എന്നിവ പഠനോപകരണങ്ങളില്‍പെടുന്നു. Total Physical Interaction (സമ്പൂര്‍ണ്ണ ശാരീരിക പങ്കാളിത്തം) മാണ് ഈ കോഴ്‌സിന്റെ മറ്റൊരു സവിശേഷത. 
പഠിതാവ് പഠനവേളയില്‍ തന്റെ ജ്ഞാനേന്ദ്രിയങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്ന പഠനരീതിയാണത്. കേള്‍വി, കാഴ്ച, സംസാരശേഷി, ചിന്താശേഷി, എഴുത്ത് എല്ലാം ശേഷികളും ഉപയോഗപ്പെടുത്തി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാരണം ഒന്നോ രണ്ടോ ജ്ഞാനേന്ദ്രിയങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ പതിന്‍മടങ്ങ് ഫലമാണ് ഇവ എല്ലാം ഉപയോഗിച്ചുകൊണ്ടുള്ള പഠന രീതിയിലൂടെ പഠിതാവിന് കരസ്ഥമാക്കാന്‍ കഴിയുക. 

പഠനോപകരണങ്ങള്‍
1. വര്‍ക് ബുക്: 
പഠിതാവിന് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പുസ്തകമാണ് വര്‍ക് ബുക്. പഠിച്ച ക്ലാസ്സുകള്‍ക്കനുസൃതമായി പഠിതാവിന് ഹോം വര്‍ക്കുകളും പാഠ്യ പരിശീലനങ്ങളും നിര്‍വഹിക്കാനുള്ള പഠനകളരിയാണ് വര്‍ക് ബുക്ക്. ഒന്നു മുതല്‍ 104 യൂണിറ്റുകളിലായി വിവിധയിനം പഠന പരിശീലനങ്ങളിലൂടെ പഠിതാവിനെ ഖുര്‍ആന്‍ പദങ്ങളും ആശയവും ഗ്രഹിക്കാന്‍ സജ്ജമാക്കുകയാണ് വര്‍ക് ബുക്.
2. ടെക്സ്റ്റ് ബുക്: 
ഖുര്‍ആന്‍ പഠനത്തിനു ആശ്രയിക്കുന്ന മഖ്യ പുസ്തകമാണിത്. പദങ്ങള്‍ക്കും അതിന്റെ വ്യത്യസ്ത രൂപങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഈ പുസ്തകം ലളിതമായ മലയാള ഭാഷയില്‍ തയ്യാറാക്കിയതാണ്. അറബി സാമാന്യം വായിക്കാനും എഴുതാനും അറിയുന്നവര്‍ക്കൊക്കെയും സ്വയം വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ പഠനത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്നു ഈ പുസ്തകം. 
3. പോകറ്റ് ഗൈഡ്: 
പാഠ്യ പദ്ധതിയിലെ പദങ്ങളും അതിന്റെ അര്‍ത്ഥങ്ങളും ശാസ്ത്രീയമായി ക്രോഡീകരിച്ചിരിക്കുന്ന ഒരു ചെറിയ ഡിക്ഷ്‌നറിയാണിത്. പദങ്ങള്‍ക്കു പുറമെ പ്രവാചക നാമങ്ങള്‍, വ്യക്തി-സ്ഥല നാമങ്ങള്‍, പദങ്ങളുടെ ആവര്‍ത്തന എണ്ണം എന്നിവയും ഇതില്‍ അനുബന്ധമായി കൊടുത്തിട്ടുണ്ട്. എവിടെയും കൊണ്ടു പോകാന്‍ കഴിയുന്ന രീതിയില്‍ ചെറുതും സൗകര്യപ്രദവുമായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. എവിടെയിരുന്നും പഠിതാവിന് ഖുര്‍ആന്‍ പഠനം സാധ്യമാക്കുകയാണ് ഇതു കൊണ്ടുള്ള ഉദ്യേശ്യം.  
4. കലണ്ടര്‍: 
പഠിതാവിന് പഠന കാലാവധിയും പാഠഭാഗങ്ങളില്‍ കഴിഞ്ഞതും വരാനിരിക്കുന്നതും മനസ്സിലാകുന്നതിനു വേണ്ടിയുള്ള കലണ്ടറാണ്. അതുപയോഗിച്ച് പഠനസമയം ക്രമീകരിക്കാനും കൂടുതല്‍ പഠനത്തില്‍ ശ്രദ്ധിക്കാനും കഴിയുന്നു. 
5. പവര്‍ പോയിന്റ് പ്രസന്റേഷന്‍: 
ഒന്നു മുതല്‍ 104 യൂണിറ്റുകളുടെ പവര്‍ പോയിന്റ് പ്രസന്റെഷനുകള്‍ അടങ്ങുന്ന CD യാണിത്. പഠിതാവിന് കമ്പൂട്ടര്‍ സൗകര്യം ഉള്‍പ്പെടുത്തി പഠനം കൂടുതല്‍ ആസ്വാദ്യകരമാക്കാനും പാഠഭാഗങ്ങള്‍ മനസ്സില്‍ ഉറപ്പിക്കാനും ഉപകരിക്കുന്നു ഇവ. 
6: ഓഡിയോ ക്ലാസ്സുകള്‍:
ഓഡിയോ ക്ലാസ്സുകളുടെ CD കളും പഠനകിറ്റില്‍ ലഭ്യമാണ്. കഴിഞ്ഞ ക്ലാസ്സുകളിലെ മറന്നു പോയ ഭാഗങ്ങള്‍ വീണ്ടും കേള്‍ക്കാനും ആവര്‍ത്തിച്ച് കേട്ട് മനസ്സിലാക്കാനും ഇതുപകരിക്കും. ക്ലാസ്സുകള്‍ കഴിഞ്ഞു പോയാലും വീണ്ടും വീണ്ടും കണ്ടും കേട്ടും മനസ്സിലാക്കാമെന്നതാണ് ഇതിന്റെ ഗുണം.  MP3 ഫോര്‍മാറ്റില്‍ തയ്യാറാക്കിയിരിക്കുന്ന ഈ ക്ലാസുകള്‍ പഠിതാക്കള്‍ക്കു മൊബൈലിലും മറ്റു സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും എപ്പോഴും കേള്‍ക്കാന്‍ കഴിയുന്നതാണ്. 

ഉപയോഗ ക്രമം;
കിറ്റിലെ ഒരോ സ്റ്റഡി മെറ്റീരിയലുകളും ഉപയോഗിക്കേണ്ട വിധമാണ് ചുവടെ: 
1. ഓഡിയോ
പഠിതാവ് ആദ്യമായി, ഓഡിയോ ക്ലാസ്സുകളിലെ Class 1- Introduction  കേള്‍ക്കുക. ഓഡിയോ ക്ലാസ്സുകളിലൂടെ അധ്യാപകന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസൃതമാണ് പഠിതാവ് പഠനം തുടരേണ്ടത്. ഓരോ ക്ലാസ്സിനു ശേഷവും അധ്യാപകന്റെ നിര്‍ദേശമനുസരിച്ച് മറ്റു പാഠനോപകരണങ്ങളും ഉപയോഗപ്പെടുത്തി പഠനം തുടരാം.
2. ടെക്‌സ്റ്റ് ബുക്
ഈ പാഠ്യകിറ്റിലെ പ്രധാന അവലംബമാണ് ടെക്സ്റ്റ് ബുക്. അമ്മ ജുസ്ഇലെ 37 അധ്യായങ്ങളിലെ വാക്കര്‍ത്ഥങ്ങളും അവയുടെ ക്രിയാരൂപങ്ങളുമാണ് ഇതിലെ പ്രതിപാദ്യം. ഖുര്‍ആനിലെ ആകെ പ്രതിപാദിച്ചിട്ടുള്ള 77500 പദങ്ങളില്‍ 62000 പദങ്ങളും അമ്മ ജുസ്ഇല്‍ പ്രതിപാദിച്ചിട്ടുള്ളതാണ്. പഠിതാവ് ക്ലാസിനോടൊപ്പം ഇതു വായിക്കുകയും പദങ്ങളും വാക്കര്‍ത്ഥങ്ങളും മനപ്പാഠമാക്കുകയും ചെയ്യുക. 
3  പവര്‍ പോയിന്റ് പ്രസന്റേഷന്‍സ്
പാഠഭാഗങ്ങളും അവയുടെ കൂടുതല്‍ വിശദീകരണവുമടങ്ങുന്നതാണ് പവര്‍ പോയിന്റ് പ്രസന്റേഷന്‍സ്. PPS, PDF ഫോര്‍മാറ്റുകളിലായി  ഇവ സിഡിയില്‍ ലഭ്യമാണ്. ഇവയില്‍ ഉപയോഗിച്ചിട്ടുള്ള മലയാളം, അറബി ഫോണ്ടുകളും സിഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഫോണ്ടുകള്‍ ഇല്ലാത്ത കമ്പൂട്ടറുകളില്‍ അവ ഇന്‍സ്റ്റാള്‍ ചെയ്യുകയും പിന്നീട് പവര്‍ പോയിന്റ് പ്രസന്റേഷന്‍ കാണുകയും ചെയ്യുക. 
 4. വര്‍ക് ബുക്
പഠിച്ച ഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളും അഭ്യാസങ്ങളും ഉള്‍ക്കൊള്ളുന്നതാണ് വര്‍ക് ബുക്. പഠിതാവിന് ഉത്തരങ്ങള്‍ പൂരിപ്പിക്കാനും പാഠ ഭാഗങ്ങളിലെ അഭ്യാസങ്ങള്‍ നിര്‍വ്വഹിക്കാനും കഴിയുന്ന രീതിയില്‍ തയ്യാറാക്കിയ വര്‍ക് ബുകില്‍ തന്റെ പഠന നിലവാരം പഠിതാവിന് സ്വയം വിലയിരുത്താനും അപാകതകള്‍ തിരുത്തി പഠനം തുടരാനും കഴിയും. 
5. പോക്കറ്റ് ഗൈഡ്
  പാഠഭാഗങ്ങളില്‍ വന്ന പദങ്ങളുടെ അര്‍ത്ഥങ്ങളടങ്ങുന്നതാണ് പോക്കറ്റ് ഗൈഡ്. പാഠഭാഗങ്ങളിലെ വാക്കര്‍ത്ഥങ്ങള്‍ പരമാവധി മറ്റു സന്ദര്‍ഭങ്ങളിലും പഠിതാവിന് പഠിക്കാന്‍ കഴിയും വിധം അനായാസേന കൊണ്ടു നടക്കാന്‍ കഴിയുന്നതാണിത്.   
6. കലണ്ടര്‍
പഠിതാവിന്റെ വീട്ടിലോ ഓഫീസു മുറിയിലോ, ശ്രദ്ധയാകര്‍ഷിക്കപ്പെടുന്ന എവിടെയും തൂക്കാന്‍ കഴിയുന്ന പഠനോപകരണമാണ് കലണ്ടര്‍. ഓരോ പാഠഭാഗങ്ങളും അര്‍ത്ഥങ്ങളും കൊടുത്തിരിക്കുന്ന കലണ്ടറും പഠിതാവിന് കൃത്യമായ ആസൂത്രണത്തോടെ പഠനം മുന്നോട്ടു കൊണ്ടു പോകാന്‍ സഹായിക്കുന്നു.  

പഠനം ഫലപ്രദമാക്കാന്‍ ചില നിര്‍ദേശങ്ങള്‍
1. അതീവ താല്‍പ്പര്യത്തോടെ ഉന്‍മേഷത്തോടെയും സന്തോഷത്തോടെയും പഠിക്കൂക.
2. ഓരോ യൂനിറ്റും നിര്‍ദേശിക്കപ്പെട്ട പ്രകാരം അതത് ആഴ്ചയില്‍ത്തന്നെ പഠിച്ചു തീര്‍ത്താല്‍ ആദ്യ യൂണിറ്റുകള്‍പോലെ പിന്നീടുള്ളവയും പ്രയാസരഹിതമായി അനുഭവപ്പെടും. 
3. ഖുര്‍ആന്‍ മുപ്പതില്‍ ഒരു ഭാഗമാണ് നാം പാഠഭാഗമായി നിശ്ചയിച്ചിരിക്കുന്നത്. പാഠങ്ങള്‍ ആവര്‍ത്തിച്ച് പഠിച്ച് ഹൃദിസ്ഥമാക്കിയെങ്കില്‍ മാത്രമേ അത് പിന്നീട് ഫലം ചെയ്യുകയുള്ളൂ. കൂടുതല്‍ അഭ്യസിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്നു. 
4. ഓരോ ഭാഗവും പഠിച്ചു തീര്‍ന്നാല്‍ വര്‍ക്ക് ബുക്കില്‍ ആ ഭാഗം പൂരിപ്പിച്ച് സ്വയം തന്നെ വലിയിരുത്തുക. കൂടുതല്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ പാഠം ഒന്നു കൂടി പഠിക്കൂക. 
5. ശ്രേഷ്ഠമായ പ്രമാണം ഓര്‍ത്തിരിക്കുക.
ഞാന്‍ കേള്‍ക്കുന്നു - ഞാന്‍ മറക്കുന്നു
ഞാന്‍ കാണുന്നു. - ഞാന്‍ ഓര്‍മ്മിക്കുന്നു. 
ഞാന്‍ അഭ്യസിക്കുന്നു. - ഞാന്‍ പഠിക്കുന്നു. 
അതിനാല്‍ പഠനോപകരണങ്ങള്‍ ഓരോന്നിനും പ്രാധാന്യമുണ്ട്. അവയെല്ലാം യഥാവിധി പ്രയോജനപ്പെടുത്തുന്നതിലൂടെയാണ് ഈ പാഠ്യപദ്ധതിയുടെ വിജയം.
6. ഒന്നിലധികം പേര് ഒരുമിച്ചു പഠിച്ചാല്‍ പരസ്പരം ചര്‍ച്ച ചെയ്യാനും അതുമുഖേന കൂടുതല്‍ പ്രയോജനം ലഭിക്കാനും സഹായകമാകും. 

DETAILS
Subject Quran
Language Malayalam

Write a review

Note: HTML is not translated!
    Bad           Good

Related Products

Kerala Medical / Engineering Entrance Rank Booster 2016

Kerala Medical / Engineering Entrance Rank Booster 2016

Rs.11,000.00 Rs.13,000.00(15% Off)

Tags: Quran Is Easy Malayalam

Recently Viewed

ENNU HRIDHAYAPOORVAM IKKA
ROBINSON CRUSO

ROBINSON CRUSO

Rs.80.00

Followme Incense

Followme Incense

Rs.45.00 Rs.65.00

Lavender Incense

Lavender Incense

Rs.60.00 Rs.75.00

Oudh Incense

Oudh Incense

Rs.60.00 Rs.75.00

Bhakhur Incense

Bhakhur Incense

Rs.60.00 Rs.75.00

Recently Sold

JANALAKAL THURANNIDARUTHU
NASHEEDA

NASHEEDA

Rs.70.00

PARDAYITTA PENKUTTY
CHIRIYILE CHINTAKAL
Daivathinipozhhum kripayund
dambathya nanma kadhakal

Most Sold

Quran Is Easy Malayalam
Agni Tooth Powder
Organic Honey 300g

Organic Honey 300g

Rs.210.00

Q TOYS: AL HUDA 80 TOY-LAPTOP FOR LEARNING QURAN

Q TOYS: AL HUDA 80 TOY-LAPTOP FOR LEARNING QURAN

Rs.1,425.00 Rs.1,500.00(5% Off)

Insaf Lengthy Hijab
Instant Thulaasi Tea 150 gm